ന്യൂഡല്‍ഹി: ബഹിരാകാശ യാത്രികന് ശുഭാംശു ശുക്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പേശികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയതായി ആക്സിയം സ്പേസ് അറിയിച്ചു. ഗുരുത്വാകര്‍ഷണം കുറഞ്ഞ അവസ്ഥയില്‍ പേശീ മൂലകോശങ്ങള്‍(ാൗരെഹല ലെോ രലഹഹെ) എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിലായിരുന്നു ഈ ഗവേഷണം. പ്രായമായ ചിലരില്‍ പേശികള്‍ നിശ്ചലമാകുന്നത് ചികിത്സിക്കാനുള്ള മരുന്ന കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാണിത്. ദീര്‍ഘ ബഹിരാകാശ യാത്രയ്ക്കിടെയുണ്ടാകുന്ന പേശീക്ഷയം തടയാനുള്ള ചികിത്സയ്ക്കും ഈ ഗവേഷണം സഹായകമാകുമെന്നാണ് പ്രതീക്ഷ. നീണ്ടകാലം ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ശാസ്ത്രജ്ഞര്‍ക്ക് പേശീക്ഷയം ഉണ്ടാകാറുണ്ട്.
ബഹിരാകാശത്ത് മാത്രമല്ല, ഭൂമിയിലും പേശി ക്ഷയിക്കുന്ന അവസ്ഥകള്‍ക്കുള്ള മെച്ചപ്പെട്ട ചികിത്സയ്ക്ക് ഈ പരീക്ഷണഫലം വഴിയൊരുക്കിയേക്കാം. വാര്‍ധക്യം, ചലനമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഗവേഷണത്തില്‍ ഉള്‍പ്പെടുന്നു.
മനുഷ്യന്റെ ദഹനേന്ദ്രിയ വ്യവസ്ഥ ബഹിരാകാശത്ത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നു ചര്‍ച്ച ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ കുറിച്ചുള്ള വീഡിയോയും ശുക്ള ചിത്രീകരിച്ചു. ബഹിരാകാശത്തെ വൈജ്ഞാനിക ക്ഷേമത്തെ കുറിച്ചുള്ള ഗവേഷണത്തിന്റെ ഭാഗമായി മാനസികാരോഗ്യ പഠന പ്രവര്‍ത്തനങ്ങളും സംഘം നടത്തുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ശുക്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.
Comments: